മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, July 10, 2020 11:25 PM IST
പി​ണ​ങ്ങോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രെ പ്ര​തി​ക്ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​ങ്ങ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി പി​ണ​ങ്ങോ​ട് ടൗ​ണി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​ങ്ങ​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ൽ​ഫി​ൻ അ​ന്പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ പൊ​ടി​മ​റ്റം, കോ​ണ്‍​ഗ്ര​സ് വെ​ങ്ങ​പ്പ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ലീം ബാ​വ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. ശ്രീ​ജി​ത്ത്, ഷ​മീ​ർ, ഷ​ഫീ​ക്ക്, ഷു​ഹൈ​ബ്, ജി​ഷ്ണു, ആ​ൽ​ബി​ൽ, ആ​ഷി​ർ, അ​ഷ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.