പ​ര​ക്കു​നി കോ​ള​നി ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Friday, July 10, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ പ​ര​ക്കു​നി കോ​ള​നി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള സ​ന്ദ​ർ​ശി​ച്ചു. കോ​ള​നി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും താ​മ​സ​ക്കാ​രു​ടെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​രു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
കോ​ള​നി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്ര​മാ​യ ആ​ൾ​ട്ട​ർ​നേ​റ്റ് സ്കൂ​ളും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലും ന​ട​ത്തി.
കോ​ള​നി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് നി​ർ​മ്മി​ക്കു​ന്ന സ്ഥ​ല​വും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു.