ബ​ത്തേ​രി ടൗ​ൺ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​ത് തു​ഗ്ല​ക് പ​രി​ഷ്കാര​ം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Friday, July 10, 2020 11:25 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ടൗ​ണി​ന്‍റെ ഒ​രു ഭാ​ഗം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട് തു​ഗ്ല​ക് പ​രി​ഷ്കാ​ര​ത്തി​നു തു​ല്ല്യ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
കോ​വി​ഡ് 19 രോ​ഗി എ​ത്തി​ച്ചേ​ർ​ന്ന കെ​ട്ടി​ട സ​മു​ച്ച​യം ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം മൈ​ക്രോ ക​ണ്ടെയ്ൻമെന്‍റ് സോ​ണാ​ക്കു​ന്ന​തി​ന് പ​ക​രം ഈ ​ന​ട​പ​ടി ജ​ന​ങ്ങ​ളെ​യും വ്യാ​പാ​രി​ക​ളെ​യും ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടാ​ണ്.
ഈ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പിൻമാ​റ​ണ​മെ​ന്ന് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഒ.​സി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.