വേ​ലാ​യു​ധ​ൻ ചെ​ട്ടി ഭ​ര​ണ​കൂ​ടം സൃ​ഷ്ടി​ച്ച ര​ക്ത​സാ​ക്ഷിയെന്ന്
Thursday, July 9, 2020 11:29 PM IST
പു​ൽ​പ്പ​ള്ളി: മ​രു​ന്നും ഭ​ക്ഷ​ണ​വും കി​ട്ടാ​തെ വേ​ലാ​യു​ധ​ൻ ചെ​ട്ടി​ മരിക്കാനിടയായ സംഭവത്തിൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തി. വേ​ലാ​യു​ധ​ൻ ചെ​ട്ടി ഭ​ര​ണ​കൂ​ടം സൃ​ഷ്ടി​ച്ച ര​ക്ത​സാ​ക്ഷി​യെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി. ക​രു​ണാ​ക​ര​ൻ, മ​ണി പാ​ന്പ​നാ​ൽ, സ​ണ്ണി തോ​മ​സ്, അ​ഭി​ലാ​ഷ് ജോ​ർ​ജ്, ജോ​മ​റ്റ് സെ​ബാ​സ്റ്റ്യ​ൻ, അ​ജി​ത്ത് മു​ള്ള​ൻ​കൊ​ല്ലി, സി.​എ. അ​നു​ജി​ത്ത്, എ.​കെ. ശ​ര​ത്ത്, ലി​ജോ ജോ​ർ​ജ്, ടി.​ജെ. ശ്രീ​ജി​ത്ത്, ജോ​ർ​ജ്ജ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.