ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ടം പ​രാ​ജ​യം: നീ​തി വേ​ദി
Thursday, July 9, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി​ക​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ട​താ​യി നീ​തി​വേ​ദി വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം വി​ല​യി​രു​ത്തി. പു​ൽ​പ്പ​ള്ളി​ക്കു സ​മീ​പം ആ​ദി​വാ​സി യു​വാ​വി​നെ ക​ടു​വ കൊ​ന്നു​തി​ന്ന സം​ഭ​വം സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യി​ൽ ച​ല​നം സൃ​ഷ്ടി​ക്കാ​തി​രു​ന്ന​ത് വ​ർ​ധി​ക്കു​ന്ന മൂ​ല്യ​ച്യു​തി​ക്കും ഗോ​ത്ര​ജ​ന​ത​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കും ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
1972ലെ ​വ​ന്യ​മൃ​ഗ​ശ​ല്യം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. ശ​ല്യം ചെ​യ്യു​ന്ന​തി​ൽ ചി​ല​യി​നം മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഈ ​നി​യ​മ​ത്തി​ലെ 62-ാം വ​കു​പ്പ് വ്യ​വ​സ്ഥ​ചെ​യ്യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ ശി​പാ​ർ​ശ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തേ​ണ്ട​ത്. പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്താ​വു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളാ​ണ്.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ര​ന്ത​ര​ശ​ല്യം ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ഉ​ദാ​ര​മാ​ക്ക​ണം. ക​ർ​ഷ​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ചാ​രി​യ തോ​ക്കു​ക​ൾ തി​രി​കെ ന​ൽ​ക​ണം. കൂ​ടു​ത​ൽ കൃ​ഷി​ക്കാ​ർ​ക്കു തോ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണം. കൊ​ല്ല​പ്പെ​ടു​ന്ന ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മൃ​ഗ​ങ്ങ​ളെ സ​ർ​ക്കാ​ർ ലേ​ല​ത്തി​ൽ വി​ൽ​ക്ക​ണം. കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ച്ച സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്ക​ണെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് തേ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫ്ളൈ​സി ജോ​സ്, ഫാ.​സ്റ്റീ​ഫ​ൻ മാ​ത്യു, ജോ​മോ​ൾ ജോ​യ്, കെ.​ഐ.​തോ​മ​സ്, ജ​യിം​സ് തോ​മ​സ്, ശാ​ന്തി സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.