സു​ഭി​ക്ഷ കേ​ര​ളം:​ കാ​രാ​പ്പു​ഴ​യി​ൽ 50 ഏ​ക്ക​ർ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കും
Thursday, July 9, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: കാ​രാ​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ത​രി​ശു​കി​ട​ക്കു​ന്ന അ​ന്പ​ത് ഏ​ക്ക​ർ ഭൂ​മി​യി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ കൃ​ഷി ന​ട​ത്തും. സി.​കെ.​ശ​ശീ​ന്ദ്ര​ൻ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​രാ​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ-​കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം. ജ​ല​വി​ഭ​വ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക അ​നു​വാ​ദം ഇ​തി​നാ​യി വാ​ങ്ങും. 30 ഏ​ക്ക​റി​ൽ ഇ​രു​വി​ള​യാ​യി നെ​ൽ​ക്കൃ​ഷി ഇ​റ​ക്കും. ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ച്ച് ഡി​സം​ബ​റി​ൽ അ​വ​സാ​നി​ക്കു​ന്ന ന​ഞ്ച​ക്കൃ​ഷി​യും ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച് മെ​യി​യി​ൽ അ​വ​സാ​നി​ക്കു​ന്ന പു​ഞ്ച​ക്കൃ​ഷി​യു​മാ​ണ് ന​ട​ത്തു​ക.

20 ഏ​ക്ക​റി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക്കൃ​ഷി ന​ട​ത്തും.​ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ വ​ഴി​യും പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ വ​ഴി​യും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത യോ​ഗം ച​ർ​ച്ച ചെ​യ്തു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് തീ​റ്റ​പ്പു​ൽ കൃ​ഷി ചെ​യ്യു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും. മു​ട്ടി​ൽ, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

കാ​രാ​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ന്ദീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ജി​സ്ന, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ സ​ജി​മോ​ൻ കെ.​വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (വെ​ജി​റ്റ​ബി​ൾ) ടി.​സി​ബി​ൽ നീ​ണ്ടി​ശേ​രി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​മ​മ്മൂ​ട്ടി, മു​ട്ടി​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​ടി.​ശ്രീ​കാ​ന്ത്, മേ​പ്പാ​ടി കൃ​ഷി ഓ​ഫീ​സ​ർ ശാ​ലി​നി, മൂ​പ്പൈ​നാ​ട് കൃ​ഷി ഓ​ഫീ​സ​ർ മ​റി​യു​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.