ഷ​ഹ​ല ഷെ​റി​ൻ സ്മാ​ര​ക കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ടു
Wednesday, July 8, 2020 11:09 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച ഷ​ഹ​ല ഷെ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം നി​ർ​മി​ക്കു​ന്ന സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് ശി​ല​യി​ട്ടു. 9000 സ്ക്വ​യ​ർ​ഫീ​റ്റി​ൽ ര​ണ്ടു​നി​ല​ക​ളി​ലാ​യി​ട്ടാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. 10 ക്ലാ​സ്മു​റി​ക​ൾ, 16 ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, ലി​ഫ്റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഷെ​ഹ​ല ഷെ​റി​ന്‍റെ മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. ര​വീ​ന്ദ്ര​നാ​ഥ് സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി ര​ണ്ടു​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
കി​ഫ്ബി ഒ​രു കോ​ടി രൂ​പ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന് ഷെ​ഹ​ല ഷെ​റി​ന്‍റെ പേ​ര് ഇ​ടു​ന്ന കാ​ര്യം അ​ടു​ത്ത ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ടി.​എ​ൽ. സാ​ബു നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ വ​ത്സ ജോ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷി​ഫാ​ന​ത്ത്, എ​ൻ.​എം. വി​ജ​യ​ൻ, ഷ​ബീ​ർ അ​ഹ​മ്മ​ദ്, എം.​കെ. സാ​ബു, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. ലീ​ല, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​കെ. ഉ​ഷാ​കു​മാ​രി, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ്, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ​ന​ൽ​കു​മാ​ർ, എം.​ടി. ബി​ജു, വി.​എ​ൻ. ഷാ​ജി, വി​ജി ജേ​ക്ക​ബ്, കെ.​ദി​നേ​ശ​ൻ, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ​നാ​സ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​സീ​സ് മാ​ടാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.