വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്: വി​ദ​ഗ്ധ സ​മി​തി സ​ന്ദ​ർ​ശ​നം 13ലേ​ക്ക് മാ​റ്റി
Wednesday, July 8, 2020 11:09 PM IST
ക​ൽ​പ്പ​റ്റ: വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി ഇ​ന്ന് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കാ​നി​രു​ന്ന​ത് 13 ലേ​ക്ക് മാ​റ്റി. ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച​യ്ക്ക​കം സ​മി​തി റി​പ്പോ​ർ​ട്ട് നൽക്കും.