വ​യ​നാ​ട്ടി​ൽ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് നാ​ലു​പേ​ർ​ക്കു രോ​ഗ​മു​ക്തി
Tuesday, July 7, 2020 11:16 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മൂ​ന്നു​പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജൂ​ണ്‍ 20ന് ​ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് അ​വി​ടെ ചി​കി​ൽ​സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​വി​ട്ട കേ​ണി​ച്ചി​റ സ്വ​ദേ​ശി(42), ജൂ​ലൈ മൂ​ന്നി​നു കു​വൈ​റ്റി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി(40), സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നു ക​ണ്ണൂ​രി​ലെ​ത്തി​യ ക​ൽ​പ്പ​റ്റ സ്വ​ദേ​ശി(28) എ​ന്നി​വ​രി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.
മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി മാ​ന​ന്ത​വാ​ടി ജി​ല്ലാ അ​ശു​പ​ത്രി​യി​ലും ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ക​ണ്ണൂ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലും കേ​ണി​ച്ചി​റ സ്വ​ദേ​ശി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള​ള​ത്.
കേ​ണി​ച്ചി​റ സ്വ​ദേ​ശി​യി​ൽ പാ​ല​ക്കാ​ട് അ​തി​ർ​ത്തി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ക​യ്യൂ​ന്നി സ്വ​ദേ​ശി(37), മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ടു​വ​ൻ​ചാ​ൽ സ്വ​ദേ​ശി(50), എ​രു​മാ​ട് ക​യ്യൂ​ന്നി സ്വ​ദേ​ശി(53), മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി(45) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 39 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തും ര​ണ്ട് പേ​ർ ക​ണ്ണൂ​രി​ലും ചി​കി​ത്സ നേ​ടു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 119 പേ​രി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 289 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 267 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 3,620 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
നീ​ല​ഗി​രി​യി​ൽ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ്
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പു​രു​ഷ​ൻ​മാ​ർ​ക്കും ര​ണ്ടു​സ്ത്രീ​ക​ൾ​ക്കു​മാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.