ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴു​ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Tuesday, July 7, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വാ​യി.
അ​ഞ്ച്(​എ​മി​ലി), ഒ​ന്പ​ത്(​പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ്), 11(എ​മി​ലി​ത്ത​ടം), 14(പ​ള്ളി​ത്താ​ഴെ), 15(പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ്), 18(പു​ത്തൂ​ർ​വ​യ​ൽ), 19(പു​ത്തൂ​ർ​വ​യ​ൽ)​വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ. മെ​സ്ഹൗ​സ് റോ​ഡി​ലെ യു​വാ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ര​യും വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ക്കി​യ​ത്. മ​ധു​ര​യി​ൽ​നി​ന്നെ​ത്തി​യ യു​വാ​വ് ജൂ​ണ്‍ 20 മു​ത​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​കാ​ലം ജൂ​ലൈ നാ​ലി​നു പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വ് ന​ഗ​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. പി​റ്റേ​ന്നു സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം എ​ത്തി​യ​പ്പോ​ഴാ​ണ് വൈ​റ​സ് ബാ​ധി​ത​നാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.