വിം​സ് ആ​ശു​പ്ര​തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Tuesday, July 7, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ജെ​ടി​യു​സി (ജ​ന​താ ട്രേ​ഡ് യൂ​ണി​യ​ൻ സെ​ന്‍റ​ർ) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ഏ​റ്റെ​ടു​ത്താ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് വ​രു​ന്ന കാ​ത്തി​രി​പ്പ് ഇ​ല്ലാ​താ​ക്കാ​ൻ കഴിയുമെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​കെ. മു​ഹ​മ്മ​ദ്ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. കേ​ശ​വ​ൻ, സി. ​അ​യ്യ​പ്പ​ൻ, സി.​വി. ഏ​ലി​യാ​സ്, ടി.​എം. ബി​ജു, അ​ബ്ദു​ൾ അ​സീം പ​ന​മ​രം, ടി.​കെ. സു​നി​ൽ, ടി.​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.