മാ​ൻ​വേ​ട്ട: 1.80 ല​ക്ഷം പി​ഴ ചു​മ​ത്തി
Monday, July 6, 2020 10:57 PM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ മ​സി​ന​ഗു​ഡി ഡി​വി​ഷ​നി​ലെ സി​രി​യൂ​ർ റേ​ഞ്ച് പ​രി​ധി​യി​ലെ വ​ന​ത്തി​ൽ നി​ന്ന് മാ​നി​നെ വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ന്പ​തു​പേ​ർ​ക്ക് വ​നം​വ​കു​പ്പ് 1.80 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.
മ​സി​ന​ഗു​ഡി സ്വ​ദേ​ശി​ക​ളാ​യ മാ​ധേ​ഴ്സ് (26), കു​മാ​ർ (25), ബി​നു (19), സി​രി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബ​സു​വ​രാ​ജ് (46), ഗോ​പാ​ൽ (38), പാ​ണ്ഡ്യ​രാ​ജ് (34), അ​രു​ണ്‍ (26), ബൊ​മ്മ​ൻ (19), എ​ലി​ങ്ക​ൻ (28) എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ്രീ​കാ​ന്തി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം റേ​ഞ്ച​ർ മു​ര​ളി​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. മാ​നി​റ​ച്ചി പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വ​നം​വ​കു​പ്പ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.