നീ​ല​ഗി​രി​യി​ൽ 26 പേ​ർ​ക്ക ുകൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു
Monday, July 6, 2020 10:57 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 26 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 19 പു​രു​ഷ​ൻ​മാ​രു​ടേ​യും ഏ​ഴ് സ്ത്രീ​ക​ളു​ടേ​യും പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.
ഇ​വ​രെ ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗൂ​ഡ​ല്ലൂ​ർ ഒ​ന്നാം​മൈ​ൽ പു​റ​മ​ന​വ​യ​ൽ സ്വ​ദേ​ശി 13കാ​ര​നും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ. ഇ​വി​ടെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ഒ​രു ദി​വ​സം ഇ​ത്ര​യും കോ​വി​ഡ് കേ​സു​ക​ൾ നീ​ല​ഗി​രി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണ്. 71 പേ​ർ ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 20 പേ​ർ കോ​യ​ന്പ​ത്തൂ​ർ ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. നീ​ല​ഗി​രി​യി​ൽ ഇ​തു​വ​രെ 59 പേ​ർ കൊ​വി​ഡ് മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.