വ​യ​നാ​ട്ടി​ൽ എ​ട്ടുപേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, July 6, 2020 10:57 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ എ​ട്ടു​പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി. ജൂ​ണ്‍ 14നു ​മും​ബൈ​യി​ൽ​നി​ന്നു ട്രെ​യി​നി​ൽ കോ​ഴി​ക്കോ​ടും തു​ട​ർ​ന്നു ജി​ല്ല​യി​ലു​മെ​ത്തി സ്ഥാ​പ​ന​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 30കാ​ര​ൻ, 23നു ​ജി​ല്ല​യി​ലെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ൽ​സ​യി​ലു​ള​ള 40കാ​രി​യു​ടെ​കൂ​ടെ യാ​ത്ര​ചെ​യ്ത അ​പ്പ​പ്പാ​റ സ്വ​ദേ​ശി​യാ​യ 50കാ​ര​ൻ, 29നു ​സൗ​ദി​യി​ൽ​നി​ന്നു ജി​ല്ല​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വാ​ളാ​ട് സ്വ​ദേ​ശി​യാ​യ 46കാ​ര​ൻ, 30നു ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി​യാ​യ 22കാ​ര​ൻ, ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ൽ​നി​ന്നെ​ത്തി സ്ഥാ​പ​ന​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​യാ​യ 48കാ​ര​ൻ, ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം​വ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി​യാ​യ 36കാ​ര​ൻ, ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പേ​രി​യ സ്വ​ദേ​ശി​യാ​യ 37കാ​രി, ജൂ​ലൈ ഒ​ന്നി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി സ്ഥാ​പ​ന​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​യാ​യ 36കാ​ര​ൻ എ​ന്നി​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.
നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 41 പേ​രാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
വ​യ​നാ​ട്ടു​കാ​രാ​യ മൂ​ന്നു​പേ​ർ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 235 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 245 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.
നി​ല​വി​ൽ ജി​ല്ല​യി​ൽ 3,598 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ. ജി​ല്ല​യി​ൽ​നി​ന്നു ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 3,502 റു​ട്ടീ​ൻ സാം​പി​ളി​ൽ 3,037 ഫ​ലം ല​ഭി​ച്ച​തി​ൽ 2,968 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 460 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സ​മൂ​ഹ​വ്യാ​പ​നം മ​ന​സി​ലാ​ക്കു​ന്ന​തി​നു പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച 5,754 സ​ർ​വൈ​ല​ൻ​സ് സാം​പി​ളി​ൽ ഫ​ലം ല​ഭി​ച്ച 4,537ൽ 4,492 ​എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്.