വ​ന്യ​ജീ​വി ശ​ല്യം: കളക്ടറേറ്റിന് മുന്നിൽ ധ​ർ​ണ ന​ട​ത്തി
Monday, July 6, 2020 10:57 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള കോ​ണ്‍​ഗ്ര​സ്(​ജേ​ക്ക​ബ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജി​ല്ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എം.​സി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. കു​ര്യ​ൻ, റി​നീ​ഷ് ഏ​ബ്ര​ഹാം, ജി​തേ​ഷ് കു​ര്യാ​ക്കോ​സ്, മോ​ഹ​ൻ​ബാ​ബു, ബി​ജു ഏ​ലി​യാ​സ്, ആ​ണ്ട​വ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.