സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് പ​ത്തി​ന്
Monday, July 6, 2020 10:56 PM IST
ക​ൽ​പ്പ​റ്റ: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ ദി​നം​പ്ര​തി വ​ർ​ധ​ന​വ് ന​ട​ത്തി​ക്കൊ​ണ്ട് മോ​ട്ടോ​ർ വ്യ​വ​സാ​യ​ത്തെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ദി​വ​സം തോ​റും 60 പൈ​സ വീ​തം വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന ത​ട​യു​ക, പെ​ട്രോ​ൾ-​ഡീ​സ​ൽ തു​ട​ങ്ങി​യ​വ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ഇ​ന്ധ​നം ന​ൽ​കു​ക, ഓ​ട്ടോ-​ലൈ​റ്റ് മോ​ട്ടോ​ർ നി​ര​ക്ക് പു​തു​ക്കി നി​ശ്ച​യി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.
10 ന് ​രാ​വി​ലെ ആ​റു മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും സം​യു​ക്ത യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു. യോ​ഗ​ത്തി​ൽ പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ഗ​ത​ൻ, പി.​കെ. മൂ​ർ​ത്തി, സി. ​മൊ​യ്തീ​ൻ കു​ട്ടി, സി.​എ​സ്. സ്റ്റാ​ൻ​ലി, എ​ൻ.​ഒ. ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.