കോ​വി​ഡ് ആ​രോ​ഗ്യ ബോ​ധവത്കരണം നടത്തി
Sunday, July 5, 2020 11:21 PM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ​സ​ർ​വീ​സ് സ്കീം ​ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​ർ​ക്കാ​യി കോ​വി​ഡ് ആ​രോ​ഗ്യ ബോ​ധ​നം​ എ​ന്ന ഓ​ണ്‍​ലൈ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് സ​മൂ​ഹം ഏ​ൽ​പ്പി​ച്ച ദൗ​ത്യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ്വ​മേ​ധ​യാ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ സൂ​ചി​പ്പി​ച്ചു. ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ആ​ൻ​സി മേ​രി ജേ​ക്ക​ബ് വോ​ള​ണ്ടി​യ​ർ​മാ​രു​മാ​യി സം​വ​ദി​ച്ചു​കൊ​ണ്ട് സം​ശ​യ നി​വാ​ര​ണം ന​ട​ത്തി. ബ്ലീ​ച്ചിം​ഗ് സൊ​ലൂ​ഷ​ൻ നി​ർ​മി​തി, മാ​സ്കി​ന്‍റെ പ്രാ​ധാ​ന്യം, കോ​വി​ഡി​നെ​പ​റ്റി​യു​ള്ള അ​ബ​ദ്ധ ധാ​ര​ണ​ക​ൾ തു​ട​ങ്ങി​യ​വ ക്ലാ​സി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ചു.
ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ഡോ. ​ബി. അ​ഭി​ലാ​ഷ് കോ​വി​ഡി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ എ.​വി. ര​ജീ​ഷ്, എം.​കെ. രാ​ജേ​ന്ദ്ര​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, എ. ​ഹ​രി, പി.​കെ. സാ​ജി​ദ് എ​ന്നി​വ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന് അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ ഋ​തു സൂ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.