ക​രാ​റു​കാ​ര​നെ​തി​രേ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ൽ​കി
Sunday, July 5, 2020 11:21 PM IST
മാ​ന​ന്ത​വാ​ടി: പ​ണി​ക്കൂ​ലി തീ​ർ​ത്തു​ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ന്ന ക​രാ​റു​കാ​ര​നെ​തി​രെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യ്ക്കും ലേ​ബ​ർ ഓ​ഫീ​സ​ർ​ക്കും ത​ല​പ്പു​ഴ പോ​ലീ​സി​നും പ​രാ​തി ന​ൽ​കി. മ​ക്കി​മ​ല ഗ​വ.​ആ​ശ്ര​മം സ്കൂ​ൾ നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 30 തൊ​ഴി​ലാ​ളി​ക​ളാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്. ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ക​രാ​റു​കാ​ര​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള​ത്. കൂ​ലി​ക്കു​ടി​ശി​ക ചോ​ദി​ക്കു​ന്പോ​ൾ ക​രാ​റു​കാ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളി​ൽ കു​റെ​പ്പേ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. മ​റ്റു​ള്ള​വ​ർ മ​ക്കി​മ​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്.