വ​യോ​ധി​ക​ൻ മ​രി​ച്ച വി​വ​രം അ​യ​ൽ​ക്കാ​ർ അ​റി​ഞ്ഞ​തു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ്
Sunday, July 5, 2020 9:41 PM IST
പു​ൽ​പ്പ​ള്ളി: വ​യോ​ധി​ക​ൻ മ​രി​ച്ച​ത് അ​യ​ൽ​ക്കാ​ർ അ​റി​ഞ്ഞ​തു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ്. ഏ​രി​യ​പ്പ​ള്ളി ക​ത​വ​ക്കു​ന്ന് കാ​ര്യം​പാ​തി വേ​ലാ​യു​ധ​ന്‍റെ(70)​മ​ര​ണ​മാ​ണ് നാ​ട്ടു​കാ​ർ വൈ​കി​യ​റി​ഞ്ഞ​ത്. വേ​ലാ​യു​ധ​ൻ മ​രി​ച്ച​വി​വ​രം മ​നോ​വൈ​ക​ല്യ​മു​ള്ള ഭാ​ര്യ അ​മ്മി​ണി​യും മ​ക​ൻ ഗം​ഗാ​ധ​ര​നും ആ​രെ​യും അ​റി​യി​ച്ചി​രു​ന്നി​ല്ല.

വേ​ലാ​യു​ധ​നെ കാ​ണാ​തി​രു​ന്ന​തി​നെ ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ക​ട്ടി​ലി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​നു നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്കം മ​തി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.