ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ആ​ശ്ര​മം സ​കൂ​ൾ റോ​ഡ് പൊ​ളി​ഞ്ഞു
Saturday, July 4, 2020 11:42 PM IST
കാ​ട്ടി​ക്കു​ളം: 55 ല​ക്ഷം രൂ​പ മു​ട​ക്കി മൂ​ന്ന് മാ​സം മു​ൻ​പ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ തി​രു​നെ​ല്ലി ആ​ശ്ര​മം സ്കൂ​ൾ റോ​ഡ് പൊ​ളി​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ അ​ധി​കം ഓ​ടാ​തെ ത​ന്നെ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും പൊ​ളി​ഞ്ഞ് വ​ൻ കു​ഴി​യാ​യി. റോ​ഡി​ലെ കു​ഴി​മ​ണ്ണി​ട്ട് നി​ക​ത്തി​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് പ​ണി​യി​ൽ വ​ൻ ക്ര​മ​കേ​ടാ​ണ് ന​ട​ന്ന​തായി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ക​രാ​റ് കാ​ര​നും ചി​ല പ്രാ​ദേ​ശി​ക പാ​ർ​ട്ടി നേ​താ​ക്ക​ളും ചേ​ർ​ന്ന് പ​ക​ൽ​കൊ​ള്ള​യാ​ണ് ന​ട​ത്തി​യ​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി. മു​ൻ​പ് റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ചെ​യ്യാ​തെ റി​പ്പ​യ​ർ ചെ​യ്തെ​ന്ന് വ്യാ​ജ​ബി​ൽ ഉ​ണ്ടാ​ക്കി ല​ക്ഷ​ങ്ങ​ൾ മാ​റി​യ​തും തി​രു​നെ​ല്ലി​യി​ൽ ത​ന്നെ​യാ​ണ്.