വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ്
Saturday, July 4, 2020 11:40 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ജൂ​ണ്‍ 25ന് ​ജി​ല്ല​യി​ലെ​ത്തി​യ ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി (36), സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ​നി​ന്നു ക​ണ്ണൂ​രി​ലെ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന എ​ള്ളു​മ​ന്ദം സ്വ​ദേ​ശി(29) എ​ന്നി​വ​രി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.
ഇ​തി​ൽ ആ​ദ്യ​ത്തെ​യാ​ൾ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടാ​മ​ൻ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 31 പേ​രാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. നാ​ല് പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തും ചി​കി​ത്സ​യി​ലു​ണ്ട്.

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ച് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഓ​ട്ടു​പ​ട്ട​റ സ്വ​ദേ​ശി 36കാ​ര​ൻ, എ​ള​നെ​ല്ലി സ്വ​ദേ​ശി 31കാ​ര​ൻ, പാ​ല​ട സ്വ​ദേ​ശി 37കാ​ര​ൻ, തൂ​റ​ട്ടി സ്വ​ദേ​ശി 30കാ​ര​ൻ, ഓ​ട്ടു​പ​ട്ട​റ സ്റ്റേ​ൻ​ലി​വാ​ർ​ക്ക് സ്വ​ദേ​ശി 42കാ​രി എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് സ്ത്രീ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.