കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലിൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കെ​തിരേ നിയമനടപടി
Friday, July 3, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ എ​ത്തി​യ ചി​ല ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്ന് കാ​ണി​ക്കു​ക​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ നാ​ട്ടി​ലെ​ത്തു​ക​യും ചെ​യ്്ത സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ടു​ണ്ട്. അ​ത്ത​ര​ക്കാ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റു​ക​ളി​ൽ നാ​ശ ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് പാ​സ് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും അ​വ​രും നി​ർ​ബ​ന്ധ​മാ​യും പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.
മു​ത്ത​ങ്ങ​യി​ലെ ബോ​ർ​ഡ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലൂ​ടെ ഇ​തു​വ​രെ 32575 പേ​രാ​ണ് ക​ട​ന്ന് പോ​യ​ത്. ഇ​ന്ന​ലെ മാ​ത്രം 546 പേ​ർ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.