ഒ​രു മാ​സ​ത്തെ വാ​ട​ക​യും ഒ​രു വ​ർ​ഷ​ത്തെ വാ​ട​ക വ​ർ​ധ​ന​വും ഒ​ഴി​വാ​ക്കി പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി
Friday, July 3, 2020 11:57 PM IST
പുൽപ്പള്ളി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്ന​ര മാ​സ​ക്കാ​ലം അ​ട​ച്ചി​ടു​ക​യും വ്യാ​പാ​ര​ത്തി​ൽ വ​ന്ന പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ വാ​ട​ക​യും ഒ​രു വ​ർ​ഷ​ത്തെ വാ​ട​ക വ​ർ​ധ​ന​വും പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി ഒ​ഴി​വാ​ക്കി. പെ​രി​ക്ക​ല്ലൂ​ർ വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് 35 ഓ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ വാ​ട​ക​യും ഒ​രു വ​ർ​ഷ​ത്തെ വാ​ട​ക വ​ർ​ധ​ന​വ് അ​ഞ്ച് ശ​ത​മാ​ന​വും വേ​ണ്ട​ന്ന് വ​യ്ക്കാ​ൻ പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പാ​രീ​ഷ് കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​മാ​ത്യു മേ​ലേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഭി​ന​ന്ദി​ച്ചു
പുൽപ്പള്ളി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ വാ​ട​ക​യും ഒ​രു വ​ർ​ഷ​ത്തെ വാ​ട​ക വ​ർ​ധ​ന​വും ഒ​ഴി​വാ​ക്കി​യ പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പാ​രി​ഷ് കൗ​ണ്‍​സി​ലി​നേയും വി​കാ​രി ഫാ. ​മാ​ത്യു മേ​ലേ​ട​ത്തി​നേ​യും വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പെ​രി​ക്ക​ല്ലൂ​ർ യൂ​ണി​റ്റ് അ​ഭി​ന​ന്ദി​ച്ചു.
പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​എ​ൻ. അ​ബ്ബാ​സ്, റോ​ജി തോ​മ​സ്, മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ്, ഡാ​മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.