നീ​ല​ഗി​രി​യി​ൽ എ​ട്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, July 2, 2020 11:49 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ആ​റു പു​രു​ഷ​ൻ​മാ​രു​ടേ​യും ര​ണ്ടു​സ്ത്രീ​ക​ളു​ടേ​യും പ​രി​ശോ​ധ​ന​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.
കേ​സ് ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ 73കാ​ര​ൻ, 28കാ​ര​ൻ, 63കാ​ര​ൻ, കോ​ത്ത​ഗി​രി കാ​ള​വാ​യി സ്വ​ദേ​ശി 37കാ​രി, ക്രോ​സ്ലി റോ​ഡ് സ്വ​ദേ​ശി 47കാ​ര​ൻ, എ​സ് കൈ​കാ​ട്ടി സ്വ​ദേ​ശി 42കാ​ര​ൻ, കു​ന്നൂ​ർ സ്വ​ദേ​ശി 14കാ​ര​ൻ, കീ​ഴ്പാ​ക്കം സ്വ​ദേ​ശി 61കാ​രി എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.