കാ​ർ​ഷി​ക പു​രോ​ഗ​മ​നസ​മി​തി​യു​ടെ നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Thursday, July 2, 2020 11:49 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ജി​ല്ല​യി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന 30 ഏ​ക്ക​ർ വ​യ​ലിൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട വി​ത്തി​ട​ൽ ച​ട​ങ്ങ് പാ​തി​രി​പ്പാ​ല​ത്തെ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ന്നു.
ഗ​ന്ധ​ക​ശാ​ല, ഞ​വ​ര, വ​ലി​ച്ചൂ​രി തു​ട​ങ്ങി​യ വി​ത്തു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്.
ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടു കൂ​ടി കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ ജൈ​വ അ​രി വി​പ​ണി​യി​ൽ ഇ​റ​ക്കു​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് പ​റ​ഞ്ഞു. ഇ​തി​നു വേ​ണ്ടി​യു​ള്ള ഔ​ട്ട് ലെറ്റും പ്രോ​സ​സിം​ഗ് യൂ​ണി​റ്റും കൊ​ള​ഗ​പ്പാ​റ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.
മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഡോ.​പി. രാ​ജേ​ന്ദ്ര​ൻ, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ല ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, പ​ദ്ധ​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​പി. യൂ​സ​ഫ് ഹാ​ജി, അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ, വാ​ർ​ഡ് അം​ഗം ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.