ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ്
Thursday, July 2, 2020 11:49 PM IST
ക​ൽ​പ്പ​റ്റ:​പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് വി​നി​യോ​ഗ​ത്തി​നു മാ​ർ​ഗ​രേ​ഖ അം​ഗീ​ക​രി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ഇ​ത​നു​സ​രി​ച്ച് ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഗ്രാ​ന്‍റ് ല​ഭി​ക്കും. പ​തി​നാ​ലാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2020-21ൽ ​സം​സ്ഥാ​ന വാ​ർ​ഷി​ക പ​ദ്ധ​തി അ​ട​ങ്ക​ലി​ന്‍റെ 25 ശ​ത​മാ​ന​മാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി വി​ക​സ​ന​ഫ​ണ്ട് വി​ഹി​ത​മാ​യി നീ​ക്കി​വ​ച്ച​ത്. കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് ഉ​ൾ​പ്പെ​ടെ​യാ​ണ് വി​ക​സ​ന​ഫ​ണ്ട് വി​ഹി​തം ക​ണ​ക്കാ​ക്കി​യ​ത്.
1,628 കോ​ടി രൂ​പ​യാ​ണ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​ള്ള മൊ​ത്തം വി​ഹി​തം. ഇ​ത് ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു യ​ഥാ​ക്ര​മം 75, 12.5, 12.5 ശ​ത​മാ​നം എ​ന്ന അ​നു​പാ​ത​ത്തി​ൽ വി​ഭ​ജി​ച്ചാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.
ന​ഗ​ര​മേ​ഖ​ല​യ്ക്കു​ള്ള കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ വി​ഹി​ത​മാ​യ 784 കോ​ടി രൂ​പ​യി​ൽ 339 കോ​ടി രൂ​പ പ​ത്തു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ജ​ന​സം​ഖ്യ​യു​ള്ള തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം ന​ഗ​ര​സ​ഞ്ച​യ​ങ്ങ​ൾ​ക്കും 445 കോ​ടി രൂ​പ മ​ല​പ്പു​റം ഒ​ഴി​കെ 86 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ൾ​ക്കു​മാ​ണ്. ഒ​രു പ്ര​ധാ​ന ന​ഗ​ര​വും(​കോ​ർ​പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി) ഇ​തി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ന​ഗ​ര സ്വ​ഭാ​വ​മു​ള്ള സ്ഥ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ​യാ​ണ് ന​ഗ​ര​സ​ഞ്ച​യ​മാ​യി നി​ർ​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.
50 ശ​ത​മാ​നം അ​ടി​സ്ഥാ​ന വി​ഹി​തം, 50 ശ​ത​മാ​നം പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ ഗ്രാ​ന്‍റ് എ​ന്നീ ര​ണ്ടു ശീ​ർ​ഷ​ക​ങ്ങ​ളി​ലാ​ണ് ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച​ത്. അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ൽ​നി​ന്നു ശ​ന്പ​ള​വും എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചെ​ല​വു​ക​ളും അ​നു​വ​ദ​നീ​യ​മ​ല്ല. എ​ന്നാ​ൽ ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് ഇ​ന​ത്തി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റ്റെ​ടു​ത്ത പ്രൊ​ജ​ക്ടു​ക​ളു​ടെ സ്പി​ൽ​ഓ​വ​ർ ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​നു വി​ഹി​തം ഉ​പ​യോ​ഗി​ക്കാം. പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ ഗ്രാ​ന്‍റ് ശു​ചി​ത്വം, ഖ​ര-​ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണം, വെ​ളി​യി​ട വി​സ​ർ​ജ​ന വി​മു​ക്തി സ്ഥി​തി നി​ല​നി​ർ​ത്ത​ൽ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, മ​ഴ​വെ​ള്ള​ക്കൊ​യ്ത്ത്, ജ​ല​സം​ര​ക്ഷ​ണം, ജ​ല​സ്രോ​ത​സു​ക​ളു​ടെ പ​രി​പോ​ഷ​ണം, ജ​ലാ​ശ​യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​നം, ജ​ല​ത്തി​ന്‍റെ പു​ന​രു​പ​യോ​ഗം എ​ന്നി​വ​യ്ക്കു ഉ​പ​യോ​ഗി​ക്കാ​മെ​ന്നു മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു. ഇ​തേ രീ​തി​യി​ലാ​ണ് മ​ല​പ്പു​റം ഒ​ഴി​കെ 86 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കും ഗ്രാ​ന്‍റ് വി​നി​യോ​ഗ​ത്തി​ൽ അ​നു​വാ​ദം.
ന​ഗ​ര​സ​ഞ്ച​യ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ ഗ്രാ​ന്‍റ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഞ്ച​യ​ത്തി​ലെ മു​ഖ്യ ന​ഗ​ര​സ​ഭ​യ്ക്കാ​ണ് ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ലും നി​ശ്ചി​ത ഭാ​ഗം മു​ഖ്യ ന​ഗ​ര​സ​ഭ​യു​ടെ ഭൂ​പ്ര​ദേ​ശ​ത്തി​നു പു​റ​ത്തു​ള്ള ന​ഗ​ര​സ​ഞ്ച​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നി​യോ​ഗി​ക്ക​ണം.​ന​ഗ​ര​സ​ഞ്ച​യ​ത്തി​നു​ള്ള മൊ​ത്തം ഗ്രാ​ന്‍റും മു​ഖ്യ ന​ഗ​ര​സ​ഭ​യു​ടെ പു​റ​ത്തു​ള്ള ന​ഗ​ര​സ​ഞ്ച​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നി​യോ​ഗി​ക്കേ​ണ്ട ക​റ​ഞ്ഞ തു​ക​യും(​ല​ക്ഷ​ത്തി​ൽ):​തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ: 4,700-1,410. കൊ​ല്ലം:3,100930. കൊ​ച്ചി:5,9002,314. തൃ​ശൂ​ർ:5,2002,947. കോ​ഴി​ക്കോ​ട്:5,7001,951. ക​ണ്ണൂ​ർ:4,6003,831. മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി: 4,7004,337. ശു​ചി​ത്വം, ഖ​ര-​ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണം, വെ​ളി​യി​ട വി​സ​ർ​ജ​ന വി​മു​ക്തി സ്ഥി​തി നി​ല​നി​ർ​ത്ത​ൽ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, മ​ഴ​വെ​ള്ള​ക്കൊ​യ്ത്ത്, ജ​ല​സം​ര​ക്ഷ​ണം, ജ​ല​സ്രോ​ത​സു​ക​ളു​ടെ പ​രി​പോ​ഷ​ണം, ജ​ലാ​ശ​യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​നം, ജ​ല​ത്തി​ന്‍റെ പു​ന​രു​പ​യോ​ഗം എ​ന്നി​വ​യ്ക്കാ​ണ് തു​ക വി​നി​യോ​ഗി​ക്കേ​ണ്ട​ത്.
അ​ട​ൽ മി​ഷ​ൻ ഫോ​ര് റി​ജ്യു​വ​നേ​ഷ​ൻ ആ​ൻ​ഡ് അ​ർ​ബ​ൻ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ(​അ​മൃ​ത്) പോ​ലു​ള്ള കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന വി​ഹി​തം വ​ക​യി​രു​ത്തു​ന്ന​തി​നു ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.