രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം: കാ​ർ​ഷി​ക പു​രോ​ഗ​മ​നസ​മി​തി മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി
Thursday, July 2, 2020 11:49 PM IST
ചീ​രാ​ൽ: ചീ​രാ​ൽ വി​ല്ലേ​ജി​ലെ ഈ​സ്റ്റ് ചീ​രാ​ൽ, വ​രി​ക്കേ​രി, മു​ണ്ട​കൊ​ല്ലി, പു​തു​ശ്ശേ​രി, പാ​ട്ട​ത്ത്, ന​ന്പ്യാ​ർ​കു​ന്ന്, പ​ഴൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ​ഴൂ​ർ വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു മു​ൻ​പി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ചീ​രാ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ൽ റി​ലേ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് പ​റ​ഞ്ഞു. ജി​ല്ല ചെ​യ​ർ​മാ​ൻ സ​മ​രം ഡോ.​പി. ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. വ​ർ​ക്കി, ക​ണ്ണി​വ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, വി.​കെ. ഷാ​ജി, സി. ​ഷ​ണ്മു​ഖ​ൻ, ഒ.​സി. ഷി​ബു, എം.​കെ. ബാ​ല​ൻ, കെ.​ഒ. ഷി​ബു, സി.​എം. ഷി​ജു, അ​നീ​ഷ് ചീ​രാ​ൽ, സി.​എ. അ​ഫ്സ​ൽ, പി. ​വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.