മി​ഥു​നം പാ​തി ക​ഴി​ഞ്ഞി​ട്ടും പെ​യ്യാ​ൻ മ​ടി​ച്ച് മ​ഴ; വി​ത്തെ​റി​യാ​ൻ ക​ഴി​യാ​തെ നെ​ൽ​ക്കൃ​ഷി​ക്കാ​ർ
Wednesday, July 1, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: മി​ഥു​നം പാ​തി ക​ഴി​ഞ്ഞി​ട്ടും പെ​യ്യാ​ൻ മ​ടി​ക്കു​ന്ന കാ​ല​വ​ർ​ഷം വ​യ​നാ​ട്ടി​ലെ നെ​ൽ​ക്കൃ​ഷി​ക്കാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ക്കു​ന്നു. പാ​ടം ഉ​ഴു​തൊ​രു​ക്കി വി​ത്തെ​റി​യാ​ൻ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്കു ക​ഴി​യു​ന്നി​ല്ല. പു​ഴ​ക​ളി​​ൽ​നി​ന്നും തോ​ടു​ക​ളി​ൽ​നി​ന്നും വെ​ള്ളം കൃ​ഷി​യി​ട​ത്തി​ലെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മാ​ണ് ഇ​തി​ന​കം വി​ത്തു​പാ​കാ​ൻ ക​ഴി​ഞ്ഞ​ത്. ജ​ല​സേ​ച​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രാ​ണ് ജി​ല്ല​യി​ലെ നെ​ൽ​ക്കൃ​ഷി​ക്കാ​രി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും. വ​രു​ന്ന ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​വ​ശ്യ​ത്തി​നു മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പാ​ട​ങ്ങ​ൾ ത​രി​ശി​ടേ​ണ്ടി​വ​രു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വ​യ​നാ​ട്ടി​ൽ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വി​ലും പോ​ക്കി​ലും കൃ​ത്യ​ത​യി​ല്ല. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ പ്ര​വ​ച​ന​ങ്ങ​ൾ ജി​ല്ല​യു​ടെ കാ​ര്യ​ത്തി​ൽ ഫ​ലി​ക്കു​ന്നി​ല്ല. ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ത​ക​ർ​ത്തു​പെ​യ്യു​ന്പോ​ൾ ജി​ല്ല​യി​ൽ വേ​ന​ലി​ലേ​തു​പോ​ലെ തെ​ളി​യു​ക​യാ​ണ് വെ​യി​ൽ. ജൂ​ണി​ൽ ശ​രാ​ശ​രി 188 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലും ജൂ​ണി​ൽ ജി​ല്ല​യി​ൽ കാ​ര്യ​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല. 2019 ജൂ​ണി​ൽ ശ​രാ​ശ​രി 162 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്ത​ത്. കാ​ല​വ​ർ​ഷ​ത്തി​നി​ടെ ന​ട​ത്തു​ന്ന നെ​ൽ​ക്കൃ​ഷി വ​യ​നാ​ട്ടി​ൽ ന​ഞ്ച എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ട​വം മൂ​ന്നാം വാ​ര​ത്തോ​ടെ വി​ത്ത് വി​ത​ച്ച് ക​ർ​ക്ക​ടകം തീ​രും​മു​ന്പ് ഞാ​റ് പ​റി​ച്ചു​നാ​ട്ടു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ന​ഞ്ച​കൃ​ഷി. കാ​ലാ​വ​സ്ഥ​യി​ലെ പി​ഴ​വ് ഈ ​ക്ര​മം തെ​റ്റി​ച്ചു.

ജൂ​ലൈ ആ​ദ്യപ​കു​തി​യി​ൽ ആ​വ​ശ്യ​ത്തി​നു മ​ഴ കി​ട്ടി​യാ​ൽ​ത്ത​ന്നെ നെ​ൽ​ക്കൃ​ഷി ന​ട​ത്ത​ണ​മോ എ​ന്ന ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​രി​ൽ പ​ല​രും. ജൂ​ലൈ പ​കു​തി​യോ​ടെ പാ​കു​ന്ന വി​ത്ത് ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ​റി​ച്ചു​നാ​ട്ടാ​ൻ പാ​ക​മാ​കു​ക. അ​പ്പോ​ൾ പെ​രു​മ​ഴ​യാ​ണെ​ങ്കി​ൽ കൃ​ഷി പി​ഴ​യ്ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റി​ൽ നാ​ട്ടി​പ്പ​ണി ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി ഹെ​ക്ട​ർ നെ​ൽ​ക്കൃഷി​യാ​ണ് ന​ശി​ച്ച​ത്. കൃ​ഷി​യി​റ​ക്കു​ന്ന​തു വൈ​കി​യാ​ൽ വി​ള​വെ​ടു​പ്പും വൈ​കും. ക​ഴി​ഞ്ഞര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും കൊ​യ്ത്തു​കാ​ലം മ​ഴ​യി​ൽ മു​ങ്ങി.

മ​ഴ​ക്കു​റ​വു​മൂ​ലം പ​ല​രും പാ​ടം ത​രി​ശി​ടു​ന്ന​ത് ജി​ല്ല​യി​ൽ നെ​ല്ല് ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കും. ഇ​ത് തി​ക്ത​ഫ​ല​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നു ജി​ല്ല​യി​ലെ പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​ൻ പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ലും ജ​ല​സം​ര​ക്ഷ​ണ​ത്തി​ലും വ​ൻ പ്രാ​ധാ​ന്യ​മാ​ണ് നെ​ൽ​ക്കൃ​ഷി​ക്കു​ള്ള​തെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ലു പ​തി​റ്റാ​ണ്ടു മു​ന്പുവ​രെ ഏ​ക​ദേ​ശം അ​രല​ക്ഷം ഹെ​ക്ട​റി​ലാ​യി​രു​ന്നു ജി​ല്ല​യി​ൽ നെ​ൽ​ക്കൃഷി. കാ​ല​പ്ര​യാ​ണ​ത്തി​ൽ നെ​ല്ല് വി​ള​യു​ന്ന വ​യ​ലി​ന്‍റെ അ​ള​വ് കു​റ​ഞ്ഞു. വ​ര​വും ചെ​ല​വും ത​മ്മി​ലു​ള്ള വ​ലി​യ അ​ന്ത​ര​മാ​ണ് ക​ർ​ഷ​ക​രെ കൃ​ഷി​യി​ൽ​നി​ന്ന് അ​ക​റ്റി​യ​ത്. ജ​ല​ദൗ​ർ​ല​ഭ്യം, തൊ​ഴി​ലാ​ളി ക്ഷാ​മം തു​ട​ങ്ങി​യ​വ​യും കൃ​ഷി​ക്കാ​രു​ടെ മ​നം​മ​ടു​പ്പി​നു കാ​ര​ണ​മാ​യി. വെ​ള്ള​മു​ണ്ട, എ​ട​വ​ക, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​നു ഹെ​ക്ട​ർ പാ​ട​മാ​ണ് വാ​ഴ​കൃ​ഷി​ക്കു വ​ഴി​മാ​റി​യ​ത്. ആ​വ​ശ്യ​ത്തി​നു മ​ഴ കി​ട്ടാ​ത്ത​ത് കാ​പ്പി, കു​രു​മു​ള​ക്, ഇ​ഞ്ചി തു​ട​ങ്ങി​യ വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.