തോ​ൽ​പ്പെ​ട്ടി​യി​ൽ പ​ശു​വി​നെ ആ​ക്ര​മി​ച്ച ക​ടു​വ ആ​ളു​ക​ൾ​ക്കു നേ​രേ തി​രി​ഞ്ഞു
Wednesday, July 1, 2020 11:21 PM IST
കാ​ട്ടി​ക്കു​ളം: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തോ​ൽ​പ്പെ​ട്ടി ന​രി​ക്ക​ല്ലി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​വി​നു പ​രി​ക്കേ​റ്റു. ന​രി​ക്ക​ല്ല് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി ഗ​ണ​പ​തി​യു​ടെ ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. മേ​യു​ക​യാ​യി​രു​ന്ന പ​ശു​വി​നെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ഒ​ച്ച​യി​ട്ട ആ​ളു​ക​ൾ​ക്കു​നേ​രേ തി​രി​ഞ്ഞ ക​ടു​വ പി​ന്നീ​ട് വ​ന​ത്തി​ൽ മ​റ​യു​ക​യാ​യി​രു​ന്നു. പ​ശു​വി​ന്‍റെ ക​ഴു​ത്തി​നും കാ​ലി​നും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ണ്ട്. ന​രി​ക്ക​ല്ല് ഭാ​ഗ​ത്തു ഒ​രു മാ​സ​മാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.