പാ​യ്ക്ക​റ്റ് പാ​ൽ ഇ​നി പ​ത്തുരൂ​പ​യ്ക്കും
Tuesday, June 30, 2020 11:59 PM IST
ക​ൽ​പ്പ​റ്റ: കൊ​ഴു​പ്പ് നീ​ക്കാ​ത്ത പാ​യ്ക്ക​റ്റ് പാ​ൽ ഇ​നി പ​ത്തു​രൂ​പ​യ്ക്കും കി​ട്ടും. പ​ള്ളി​ക്കു​ന്നി​ലെ വ​യ​നാ​ട് സു​പ്രീം ഡ​യ​റി ക​ന്പ​നി​യാ​ണ് 200 മി​ല്ലി​ലി​റ്റ​റി​ന്‍റെ പാ​യ്ക്ക​റ്റ് പാ​ൽ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ക​ന്പ​നി​യു​ടെ പാ​ൽ സം​സ്ക​ര​ണ പ്ലാ​ന്‍റ് ഇ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. അ​ടു​ത്ത ദി​വ​സം മു​ത​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ​ത്തു രൂ​പ​യു​ടെ പാ​ൽ ല​ഭ്യ​മാ​കും.
വ​യ​നാ​ട് ഡ​യ​റി ഫാം ​ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ​ന​മ​രം അ​ന്പ​ല​ക്ക​ര​യി​ലെ ഡോ.​പ്ര​സൂ​ണ്‍ പൂ​തേ​രി​യു​ടെ സം​രം​ഭ​മാ​ണ് സു​പ്രീം ഡ​യ​റി ക​ന്പ​നി. ന​ഗ​ര​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് 200 മി​ല്ലി ലി​റ്റ​ർ പാ​യ്ക്ക​റ്റ് പാ​ൽ വ​സു​ധ, ക്ഷീ​ര എ​ന്നീ പേ​രു​ക​ളി​ൽ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്ന​തെ​ന്നു ഡോ.​പ്ര​സൂ​ണ്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​ള്ളി​ക്കു​ന്ന് ക്ഷീ​ര​സം​ഘ​ത്തി​ൽ​നി​ന്നു പാ​ട്ട​ത്തി​നും വാ​ട​ക​യ്ക്കും എ​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ 40 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. മ​ണി​ക്കൂ​റി​ൽ 500 ലി​റ്റ​ർ പാ​ൽ സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് പ്ലാ​ന്‍റ്. ത​ത്കാ​ലം ദി​വ​സം എ​ട്ടു മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കും. ജി​ല്ല​യി​ലെ ഡ​യ​റി ഫാ​മു​ക​ളി​ൽ​നി​ന്നു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി സം​ഭ​രി​ക്കു​ന്ന പാ​ലാ​ണ് പ്ലാ​ന്‍റി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. 100 എം​എ​ൽ, 450 എം​എ​ൽ പാ​യ്ക്ക​റ്റ് പാ​ലി​നു പു​റ​മേ തൈ​ര്, നെ​യ്യ് എ​ന്നി​വ​യും പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദി​പ്പി​ക്കും. പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നും ആ​റു ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്.
നാ​ലു​കെ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ പ്ര​സൂ​ണ്‍ വാ​സ്തു​വി​ദ്യാ​വി​ദ​ഗ്ധ​നു​മാ​ണ്. ഫാ​മി​ൽ 40 പ​ശു​ക്ക​ളു​ണ്ട്. ഫാം ​ആ​ദാ​യ​ക​ര​മാ​ക്കു​ന്ന​തി​നു​ള്ള ചി​ന്ത​യി​ൽ​നി​ന്നാ​ണ് സം​സ്ക​ര​ണ​ശാ​ല സ്ഥാ​പി​ച്ച് പാ​ലും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നു ഡോ.​പ്ര​സൂ​ണ്‍ പ​റ​ഞ്ഞു.