വ​യ​നാ​ട്ടി​ൽ നാ​ലുപേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, June 30, 2020 11:59 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 ബാ​ധി​ച്ചു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​തി​ൽ നാ​ലു​പേ​ർ സു​ഖം​പ്രാ​പി​ച്ചു.
കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ 28കാ​ര​ൻ, ത​ല​പ്പു​ഴ​യി​ലെ 22കാ​ര​ൻ, വ​ടു​വ​ൻ​ചാ​ലി​ലെ 35കാ​ര​ൻ, പൊ​ഴു​ത​ന​യി​ലെ 36കാ​രി എ​ന്നി​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. നാ​ലു പേ​രും ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 40 പേ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ നേ​ടു​ന്നു​ണ്ട്.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 291 പേ​രെ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 261 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.
നി​ല​വി​ൽ 3,706 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തി​ൽ 44 പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​ട്ടി​ക​വ​ർ​ഗ​ത്തി​ലെ 319 പേ​ര​ട​ക്കം 1,783 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 3,197 റു​ട്ടീ​ൻ സാം​പി​ളി​ൽ 2626 ഫ​ലം ല​ഭി​ച്ച​തി​ൽ 2,563 എ​ണ്ണം നെ​ഗ​റ്റീ​വും 63 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്. 567 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.


പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച 4,804 സ​ർ​വൈ​ല​ൻ​സ് സാം​പി​ളി​ൽ 3,866 ഫ​ലം ല​ഭി​ച്ചു. 3833 എ​ണ്ണം നെ​ഗ​റ്റീ​വും 33 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്.