ക​ട​വു​ക​ളി​ൽ​നി​ന്നു പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കു​ന്ന​തു നി​യ​മാ​നു​സൃ​ത​മെ​ന്ന്
Tuesday, June 30, 2020 11:59 PM IST
കൂ​ളി​വ​യ​ൽ: ക​ബ​നി​ന​ദി​യി​ലേ​ക്കു ഒ​ഴു​കു​ന്ന പ​ന​മ​രം പു​ഴ​യു​ടെ ഏ​താ​നും ക​ട​വു​ക​ളി​ൽ​നി​ന്നു പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കു​ന്ന​തു നി​യ​മ​വി​ധേ​യ​മാ​യാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി ക്യ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​മോ​ഹ​ന​ൻ, അം​ഗ​ങ്ങ​ളാ​യ സൗ​ജ​ത്ത് ഉ​സ്മാ​ൻ, എം.​എ. ചാ​ക്കോ, സെ​ക്ര​ട്ട​റി ല​തി​ക എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​ന​മ​രം പു​ഴ​യി​ലും തീ​ര​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടെ മ​ണ​ൽ​ക്കൊ​ള്ള ന​ട​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ 14 ക​ട​വു​ക​ൾ മേ​യ് 20നാ​ണ് ലേ​ല​ത്തി​ൽ വ​ച്ച​ത്. ഏ​ഴു ക​ട​വു​ക​ൾ ലേ​ലം​കൊ​ണ്ടു. ജൂ​ണ്‍ ഒ​ന്നി​നു ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ലേ​ലം അം​ഗീ​ക​രി​ച്ചു. ലേ​ല​സം​ഖ്യ അ​ട​ച്ച​വ​ർ​ക്കു വ​ർ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി. ലേ​ലം ചെ​യ്ത​തി​ൽ കു​ടം​മാ​ടി​പൊ​യി​ൽ, സീ​സ​ണ്‍ ക​ട​വ്, മാ​റു​മ്മ​ൽ ക​ട​വ്, പ​രി​യാ​രം ക​ട​വ്, വെ​ള്ള​രി വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. ഈ ​ക​ട​വു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും പ​റ​ഞ്ഞു.