പ​ഠ​നോ​പ​ക​ര​ണം ന​ൽ​കി
Tuesday, June 30, 2020 11:48 PM IST
ക​ൽ​പ്പ​റ്റ: സാ​ന്പ​ത്തി​ക​മാ​യി പി​ന്നി​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​യ​നാ​ട് ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ല്ലി​ന്‍റ ’വൈ​സ് വ​യ​നാ​ട്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​രി​യ​ർ ഗൈ​ഡ​ൻ​സ് യൂ​ണി​റ്റി​ന്‍റേയും സൗ​ഹൃ​ദ ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് ടാ​ബ്ല​റ്റ് ന​ൽ​കി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി.​ഇ. ഫി​ലി​പ്പ്, ഹെ​ഡ്മി​സ്ട്ര​സ് ഷീ​ബ പി. ​ഐ​സ​ക്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി വെ​ട്ടി​ക്ക​ൽ, സൗ​ഹ്യ​ദ കോ​ർ​ഡി​നേ​റ്റ​ർ സി.​വി. സ്മി​ത, എ​ൻ​എ​സ്എ​സ് കോ​ർ​ഡി​നേ​റ്റ​ർ സ​ന്ധ്യ വ​ർ​ഗീ​സ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.