കോ​വി​ഡ് സുരക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ അവഗണിച്ച് പു​ൽ​പ്പ​ള്ളി​യി​ലെ ബാ​ങ്കു​ക​ളി​ൽ വ​ൻ​തി​ര​ക്ക്
Monday, June 29, 2020 11:41 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ്-19 സുരക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി പു​ൽ​പ്പ​ള്ളി​യി​ലെ ബാ​ങ്കു​ക​ളി​ൽ വ​ൻ​തി​ര​ക്ക്. നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാണ് ദിവസേന ബാ​ങ്കു​ക​ളി​ലെ​ത്തു​ന്ന​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ക​ന​റാ​ബാ​ങ്ക് എ​ന്നി​വ​ക്ക് മു​ന്പി​ലാ​ണ് കൂടുതൽ തി​ര​ക്ക്. ഒ​രേ സ​മ​യം നി​ശ്ചി​ത​യാ​ളു​ക​ളെ മാ​ത്ര​മെ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശം നി​ൽ​നി​ൽ​ക്കു​ന്പോ​ഴും അ​തൊ​ന്നും ബാ​ങ്കി​ന് പു​റ​ത്ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. രതി​ര​ക്ക് മൂ​ലം ആ​ളു​ക​ൾ മു​ട്ടി​യു​രു​മി​യാ​ണ് നി​ൽ​ക്കു​ന്ന​ത്. ലോ​ണു​ക​ളും മ​റ്റും പു​തു​ക്കു​ന്ന​തി​നാ​യി സ​മ​യം നീ​ട്ടി ന​ൽ​കി​യോ മു​ൻ​കൂ​ട്ടി ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യോ ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.