പ്ര​ള​യാ​നന്ത​ര പ്ര​വ​ർ​ത്ത​നം: മ​ണ​ൽ ഖ​ന​നം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന്
Monday, June 29, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞ എ​ക്ക​ലും ച​ളി​യും മ​ര​ങ്ങ​ളു​ടേ​ത​ട​ക്കം അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്ത് പു​ഴ​ക​ളു​ടെ​യും അ​രു​വി​ക​ളു​ടെ​യും സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ വ​യ​നാ​ട്ടി​ൽ ന​ട​ന്ന മ​ണ​ൽ ഖ​ന​നം സ​മ​ഗ്രാ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തു​ക​ൾ സ്വ​ന്തം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ കോ​രി​മാ​റ്റി ലേ​ലം ചെ​യ്യു​ക​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കാ​നു​ള്ള ക​രാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ പ​ണം വാ​ങ്ങി വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ങ്ങ​ൾ​ക്കും ന​ൽ​കു​ക​യാ​യി​രു​ന്നു. ക​രാ​ർ ല​ഭി​ച്ച​വ​രെ​ല്ലാം അ​നു​മ​തി ഇ​ല്ലാ​തി​രു​ന്നി​ട്ടും മ​ണ​ൽ ഖ​ന​ന​ത്തി​നാ​ണ് മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്. തീ​ര​ങ്ങ​ളി​ലെ ഉ​റ​ച്ച മ​ണ്ണി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​തു മ​ണ്ണൊ​ലി​പ്പി​നും പു​ഴ ഗ​തി​മാ​റി ഒ​ഴു​കു​ന്ന​തി​നും മ​ണ​ൽ ക​യ​റി ഭൂ​മി കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​കു​ന്ന​തി​നും ഇ​ട​യാ​ക്കും. പു​ഴ​ക​ളി​ലെ​യും അ​രു​വി​ക​ളി​ലെ​യും മ​ണ​ൽ ഖ​ന​നം അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

പു​ൽ​പ്പ​ള്ളി: ഗു​ഡ്സ് ഓ​ട്ടോ​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന പ​ഴ​കി​യ​തും പു​ഴു​വ​രി​ച്ച​തു​മാ​യ എട്ട് കിലോ മ​ത്സ്യ​ം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. പാ​ടി​ച്ചി​റ ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. റെ​ഞ്ജു, ജി​നന്‍റോ ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പരിശോധന. പ​ട്ടാ​ണി​ക്കൂ​പ്പ് സ്വ​ദേ​ശി നൗ​ഷാ​ദി​​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.