മ​ണ​ൽ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലെ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Monday, June 29, 2020 11:41 PM IST
വെ​ള്ള​മു​ണ്ട: ത​രു​വ​ണ ന​ട​യ്ക്ക​ലി​ലെ മ​ണ​ൽ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച 13,500 മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. അ​ഞ്ചു​കു​ന്ന് പാ​ലു​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന താ​മ​ര​ശേ​രി പൊ​യി​ൽ ഹം​സ​യാ​ണ്(38) അ​റ​സ്റ്റി​സ​ലാ​യ​ത്. മ​ണ​ൽ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​ൽ സ​ഹാ​യ​ക​മാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു വെ​ള്ള​മു​ണ്ട സി​ഐ സ​ന്തോ​ഷ്, എ​സ്ഐ ബാ​ബു, പ​ടി​ഞ്ഞാ​റ​ത്ത​റ എ​സ്ഐ ഇ.​കെ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഹം​സ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​മോ​ഷ​ണം, പോ​ക്ക​റ്റ​ടി, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ ഹം​സ മു​ന്പ് പ്ര​തി​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.