പു​ത്തു​മ​ല​യി​ലെ മ​ര​ലേ​ലം: വ​കു​പ്പുത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ
Monday, June 29, 2020 11:34 PM IST
ക​ൽ​പ്പ​റ്റ: പു​ത്തു​മ​ല​യി​ലെ പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ. മ​ര​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തി​യ​തു മു​ത​ൽ ലേ​ലം ചെ​യ്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ലേ​ല ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന​തും ലേ​ലം സ​ർ​ക്കാ​രി​ന് ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും സി​പി​ഐ മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​ർ നേ​ര​ത്തെ ത​ന്നെ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി അ​റി​യി​ച്ചി​രു​ന്നു.
പ്ര​ത്യ​ക്ഷ​ത്തി​ൽ 1,76,000 രൂ​പ​യ്ക്ക് ലേ​ലം ചെ​യ്ത മ​ര​ങ്ങ​ൾ ലേ​ല പ​ര​സ്യ​പ്ര​കാ​രം ലാ​ഭ​മാ​ണെ​ന്ന് പൊ​തു​മ​ധ്യ​ത്തി​ൽ തോ​ന്നു​മെ​ങ്കി​ലും അ​ണി​യ​റ​യി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ദു​ര​ന്ത​ഭൂ​മി​യി​ൽ ഒ​ലി​ച്ചു​വ​ന്ന മ​ര​ങ്ങ​ൾ കേ​വ​ല​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ലേ​ല പ​ര​സ്യം വെ​ള്ളാ​ർ​മ​ല വി​ല്ലേ​ജ് ഓ​ഫീ​സി​ൽ മാ​ത്രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റും അ​തി​ന് അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ സി​പി​ഐ ആ​രോ​പി​ച്ചി​രു​ന്നു.