നീ​ല​ഗി​രി​യി​ൽ പ​തി​നാ​ലുപേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, June 29, 2020 11:34 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ പ​തി​നാ​ല് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ന്പ​ത് പു​രു​ഷ​ൻ​മാ​രു​ടെ​യും അ​ഞ്ച് സ്ത്രീ​ക​ളു​ടെ​യും പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. രോഗികളെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 85 ആ​യി.
നീ​ല​ഗി​രി​യി​ൽ 35 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടി. 26 പേ​ർ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 26 പേ​ർ കോ​യ​ന്പ​ത്തൂ​ർ ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.