പ​ന​മ​രം പു​ഴ​യി​ലെ മ​ണ​ൽ ഖ​ന​നം: വി​ദ​ഗ്ധ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി
Monday, June 29, 2020 11:34 PM IST
ക​ൽ​പ്പ​റ്റ: ക​ബ​നി ന​ദി​യു​ടെ കൈ​വ​ഴി​യാ​യ പ​ന​മ​രം പു​ഴ​യു​ടെ 25 ക​ട​വു​ക​ളി​ൽ​നി​ന്നു നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ​ൽ ഖ​ന​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ദ​ഗ്ധ​സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​ള​യ​ത്തി​ൽ പു​ഴ​ക​ളി​ലും അ​രു​വി​ക​ളി​ലും അ​ടി​ഞ്ഞ എ​ക്ക​ലും അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന ക​ട​വു​ക​ളി​ൽ മ​ണ​ൽ​ക്കൊ​ള്ള ന​ട​ന്നു​വെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി​യു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സ് , ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ഇ​ബ്രാ​ഹിം​കു​ഞ്ഞ് , എ​ൽ​എ​സ്ഇ​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മാ​ധു​രി ,ഹ​സാ​ർ​ഡ്സ് അ​ന​ലി​സ്റ്റ് അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് വി​ദ​ഗ്ധ​സ​മി​തി. വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. മ​ണ​ൽ ഖ​ന​നം ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ വി​ദ​ഗ്ധ സ​മി​തി ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ചു.

വ​യ​നാ​ടു പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ സം​ഘ​ത്തി​ന് മ​ണ​ൽ ഖ​ന​നം ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ കാ​ണി​ച്ചു കൊടുത്തു. പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ സീ​സ​ണ്‍ ക​ട​വാ​ണ് സം​ഘം ആ​ദ്യം സ​ന്ദ​ർ​ശി​ച്ച​ത്. ഇ​വി​ടെ നി​ന്നു 1,500ല​ധി​കം ടി​പ്പ​ർ​ മ​ണ​ൽ ക​ട​ത്തി​യ​താ​യാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചി​രു​ന്ന​ത്.

ലേ​ലം ന​ട​ന്ന മ​റ്റു ക​ട​വു​ക​ളും സം​ഘം സ​ന്ദ​ർ​ശി​ച്ചു. പു​ഴ​ത്തി​ട്ടു​ക​ളി​ലെ മു​ള​ങ്കൂ​ട്ട​ങ്ങ​ളും മ​ര​ങ്ങ​ളും പി​ഴു​തു​മാ​റ്റി ഏ​ക്ക​ർ ക​ണ​ക്കി​നു പ്ര​ദേ​ശ​ത്തു​നി​ന്നും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചെ​ടു​ത്ത​തും പു​ഴ​യു​ടെ ഗ​തി തി​രി​ച്ചു​വി​ട്ട​തും പു​ഴ​യി​ൽ അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തും നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും സം​ഘ​ത്തി​നു കാ​ണി​ച്ചു​കൊ​ടു​ത്തു.