ക​ട​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി
Sunday, June 28, 2020 11:24 PM IST
ഗൂ​ഡ​ല്ലൂ​ർ: ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത 25 ക​ട​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ക​മ്മീ​ഷ്ണ​ർ ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 200 മു​ത​ൽ 1000 രൂ​പ വ​രെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.