ജില്ലയിൽ 192 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, June 6, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 192 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ 26 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. നി​ല​വി​ൽ 3711 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 16 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 316 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.

ജി​ല്ല​യി​ൽ നി​ന്നും ഇന്നലെ പു​തു​താ​യി 63 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 2174 ആ​ളു​ക​ളു​ടെ സാ​ന്പി​ളു​ക​ളി​ൽ 1805 ഫ​ലം ല​ഭി​ച്ച​തി​ൽ 1771 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 364 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ഇ​ന്ന​ലെ 53 സാ​ന്പി​ളു​ക​ൾ കൂ​ടി അ​യ​ച്ചു. ആ​കെ 2472 സാ​ന്പി​ളു​ക​ൾ ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. 501 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.