മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ 50 രൂ​പ പി​ഴ
Saturday, June 6, 2020 11:49 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ 50 രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെന്നും അതിനാൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണമെന്നും കളക്ടർ പറഞ്ഞു.