ഹോ​ട്ട​ൽ, ബേ​ക്ക​റി ന​ട​ത്തി​പ്പു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ഭ​ക്ഷ്യ​വ​കു​പ്പ്
Saturday, June 6, 2020 11:01 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ൽ, ബേ​ക്ക​റി, ത​ട്ടു​ക​ട മു​ത​ലാ​യ​വ ന​ട​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര അ​ഥോ​റി​ട്ടി ഇ​തു​സം​ബ​ന്ധി​ച്ച് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി.

പ​നി, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യു​ള​ള ജീ​വ​ന​ക്കാ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജോ​ലി​ചെ​യ്യാ​ന​നു​വ​ദി​ക്ക​രു​ത്. സ്ഥാ​പ​ന ഉ​ട​മ ഇ​ക്കാ​ര്യ​ത്തി​ൽ മ​തി​യാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് ക​യ​റു​ന്പോ​ൾ കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​ണം. ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​വ​ർ സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്പ് മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്ക​ണം. പു​റ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ചെ​രു​പ്പ് സ്ഥാ​പ​ന​ത്തി​നു​ള​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

ജീ​വ​ന​ക്കാ​ർ നോ​ട്ട്, മൊ​ബൈ​ൽ ഫോ​ണ്‍ തു​ട​ങ്ങി​യ​വ ജോ​ലി സ​മ​യ​ത്ത് കൈ​കാ​ര്യം ചെ​യ്യ​രു​ത്. നോ​ട്ട്, ഫോ​ണ്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ഭ​ക്ഷ​ണ​സാ​ധ​നം വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് മു​ന്പ് കൈ​ക​ൾ വൃ​ത്തി​യാ​യി സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. ജീ​വ​ന​ക്കാ​ർ ക​ർ​ശ​ന​മാ​യ വ്യ​ക്തി ശു​ചി​ത്വ ശീ​ല​ങ്ങ​ൾ പാ​ലി​ച്ചു​മാ​ത്ര​മെ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​വൂ. സ്ഥാ​പ​ന​ത്തി​ലെ കൗ​ണ്ട​ർ, ടോ​പ്പു​ക​ൾ, ഡോ​ർ ഹാ​ന്‍റി​ൽ, മേ​ശ​ക​ൾ, ത​റ തു​ട​ങ്ങി​യ​വ സോ​പ്പ്, വെ​ള​ളം അ​ല്ലെ​ങ്കി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ലാ​യി​നി ഉ​പ​യോ​ഗി​ച്ച് തു​ട​ച്ച് വൃ​ത്തി​യാ​ക്ക​ണം.

ത​ട്ടു​ക​ട​ക​ളി​ലും മ​റ്റും എ​ണ്ണ പ​ല​ഹാ​ര​ങ്ങ​ൾ അ​ട​ച്ചു​റ​പ്പു​ള​ള ക​ണ്ണാ​ടി പെ​ട്ടി​ക​ളി​ൽ സൂ​ക്ഷി​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ടോ​ങ്ങ് ഉ​പ​യോ​ഗി​ച്ചോ, ഗ്ലൗ​സ് ധ​രി​ച്ച കൈ​കൊ​ണ്ടോ മാ​ത്ര​മെ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത് ന​ൽ​കാ​വൂ. പാ​ത്ര​ങ്ങ​ളി​ൽ നി​ന്നും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ കൈ​യി​ട്ട് എ​ടു​ക്കാ​ൻ ആ​ളു​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. ഓ​രോ ഉ​പ​യോ​ഗ​ശേ​ഷ​വും പാ​ത്ര​ങ്ങ​ൾ, പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ മു​ത​ലാ​യ​വ ന​ല്ല​വ​ണ്ണം സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കി, ചൂ​ടു​വെ​ള​ള​ത്തി​ൽ മു​ക്കി​യെ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും, ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നി​ട​ത്ത് ക​സ്റ്റ​മേ​ഴ്സു​മാ​യി അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം.

സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സാ​നി​റ്റൈ​ർ, സോ​പ്പും വെ​ള​ള​വും ഇ​വ​യി​ലേ​തെ​ങ്കി​ലും സൂ​ക്ഷി​ക്കേ​ണ്ട​തും അ​വ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. ഡി​സ്പോ​സു​ക​ൾ മെ​നു​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഭ​ക്ഷ​ണം വാ​ങ്ങാ​ൻ വ​രു​ന്ന​വ​രും സ്ഥാ​പ​ന​ത്തി​ലേ​ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​വ​രും സ്ഥാ​പ​ന​ത്തി​ലു​ള​ള​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.