വ​യ​നാ​ട്ടി​ൽ മൂ​ന്ന്
Friday, June 5, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മൂ​ന്നു​പേ​ർക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ പ​ന​മ​രം അ​ഞ്ചു​കു​ന്ന് വെ​ള്ള​രി​വ​യ​ലി​ലെ 26കാ​ര​നും അ​ഞ്ചാം​മൈ​ൽ കാ​ര​യ്ക്കാ​മ​ല​യി​ലെ 46കാ​ര​നും കോ​വി​ഡ് ബാ​ധി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​നി​യു​ടെ 63കാ​ര​നാ​യ ഭ​ർ​ത്താ​വി​നു​മാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത്. മൂ​വ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​രി​വ​യ​ൽ, കാ​ര​യ്ക്കാ​മ​ല സ്വ​ദേ​ശി​ക​ൾ മേ​യ് 28നാ​ണ് മൈ​സൂ​രു​വി​ൽ​നി​ന്നു മു​ത്ത​ങ്ങ വ​ഴി ജി​ല്ല​യി​ൽ എ​ത്തി​യ​ത്.
മേ​യ് 20ന് ​ദു​ബാ​യി​ൽ​നി​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് ക​ൽ​പ്പ​റ്റ സ്വ​ദേ​ശി അ​ർ​ബു​ദ​ബാ​ധി​ത​യാ​യ ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ൽ​വ​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഭാ​ര്യ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ 43 പേ​രി​ലാ​ണ് ഇ​തി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 24 പേ​ർ സു​ഖം പ്രാ​പി​ച്ചു. ഒ​രാ​ൾ മ​രി​ച്ചു. മ​റ്റു​ള്ള​വ​രി​ൽ 16 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജി​ല്ല​യി​ൽ 394 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 248 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 3,835 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തി​ൽ 25 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ്. പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട 823 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 1,846 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​ണ്ട്.
ജി​ല്ല​യി​ൽ​നി​ന്നു ഇ​തി​ന​കം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 2,111 സ്ര​വ സാന്പിളുകളിൽ 1,732 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 1,698 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 374 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സാ​മൂ​ഹ​വ്യാ​പ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​യ്ക്കു​വി​ട്ട 2,419 സാന്പിളി​ൽ 1,877 ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 1,871 ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 542 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.