ത​ല​പ്പു​ഴ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ധ്യ​വ​യ​സ്ക​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ലം
Thursday, June 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: ത​ല​പ്പു​ഴ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 55 കാ​രി​ക്കു നി​ര​വ​ധി​യാ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം. ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട സ​ഞ്ചാ​ര​പ​ഥ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. വൃ​ക്ക​രോ​ഗി​യാ​യ ഇ​വ​ർ മേ​യ് 18, 20, 22, 25, 27 തി​യ​തി​ക​ളി​ൽ വെ​ള്ള​മു​ണ്ട​യി​ലെ​യും 30നു ​ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​യും ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ എ​ത്തി​യ​താ​യാ​ണ് സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ. മേ​യ് 19നു ​ത​ല​പ്പു​ഴ​യി​ലെ പ​ല​വ്യ​ഞ്ജ​ന​ക്ക​ട, 22നു ​വീ​ടി​നു കു​റ​ച്ച​ക​ലെ​യു​ള്ള തു​ണി​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ത്തി. മേ​യ് 31നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
മേ​യ് 29നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ര​വം ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മെ​യ് 18നു ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഭ​ർ​ത്താ​വു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്കു രോ​ഗം പി​ടി​പെ​ട്ട​തെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​മാ​നം. ഭ​ർ​ത്താ​വി​ന്‍റെ കോ​വി​ഡ്-19 പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.