മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ ഫ​സ്റ്റ് ബെ​ൽ പ്രാ​ദേ​ശി​ക പാ​ഠ​ശാ​ല​ക​ൾ തു​ട​ങ്ങി
Thursday, June 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ ക്ലാ​സു​ക​ളി​ലെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭി​ക്കു​ന്ന​തി​നാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഫ​സ്റ്റ് ബെ​ൽ പ്രാ​ദേ​ശി​ക ഓ​ണ്‍​ലൈ​ൻ പാ​ഠ​ശാ​ല​ക​ൾ ഒ​രു​ക്കി. ടി​വി, ഡി​ഷ്, സ്മാ​ർ​ട്ട് ഫോ​ണ്‍ മു​ത​ല​യ​വ വീ​ടു​ക​ളി​ൽ ല​ഭ്യ​മ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ പ​ഠ​ന കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി പ്ര​ദേ​ശി​ക​മാ​യി സ്ഥ​ല​വും സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ കേ​ന്ദ്ര​മാ​യ പ​ഞ്ചാ​ര​കൊ​ല്ലി വി​കാ​സ് വാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ കൂ​ടി​ച്ചേ​ര​ൽ ന​ട​ത്തി. ക്ലാ​സു​ക​ൾ ല​ഭ്യ​മാ​വാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി ഹെ​ൽ​പ്പ് ഡെ​സ്ക് സൗ​ക​ര്യ​ത്തി​നൊ​പ്പം ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​യ​ന​ശാ​ല​ക​ളി​ലും പ​ഠ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ന​ഗ​ര​സ​ഭ​യു​ടെ ഓ​ണ്‍​ലൈ​ൻ ടി​വി ച​ല​ഞ്ചി​ൽ ല​ഭി​ച്ച ടെ​ലി​വി​ഷ​ൻ ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ബി​ജു കൈ​മാ​റി.