ഇ​ന്ത്യ​ൻ സീ​നീ​യ​ർ ചേം​ബ​ർ ജി​ല്ലാ വ​കു​പ്പു മേ​ധാ​വി​ക​ളെ ആ​ദ​രി​ച്ചു
Thursday, June 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 ത​ട​യു​ന്ന​തി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന വ്യ​ക്തി​ക​ളെ ഇ​ന്ത്യ​ൻ സീ​നീ​യ​ർ ചേം​ബ​ർ ആ​ദ​രി​ച്ചു. ജി​ല്ല​യി​ലെ കോ​വി​ഡ്-19 ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പ്ര​യ​ത്നി​ച്ച വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളെ ഇ​ന്ത്യ​ൻ സീ​നീ​യ​ർ ചേം​ബ​ർ ക​ൽ​പ്പ​റ്റ റീ​ജി​യ​ണ്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സെ​യ്ത് പി.​ജെ. അ​ല​വി, ജോ​സ് കു​ട്ടി, ഡോ.​നൗ​ഷാ​ദ് പ​ള്ളി​യാ​ലി​ൽ, സാ​ബി​ർ എ​ഹ്സാ​ൻ നാ​ഗോ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.