ക​ർ​ഷ​ക സൗ​ഹൃ​ദ സം​വാ​ദ പ​ര​ന്പ​ര​യു​മാ​യി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല
Thursday, June 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സം​രം​ഭ​ക​ത്വ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള അ​ക്കാ​ഡ​മി​ക് സ്റ്റാ​ഫ് കോ​ള​ജും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഫാം​സും സം​യു​ക്ത​മാ​യി ’വെ​റ്റ​റി​ന​റി ഡോ​ക്ട​റോ​ടു ചോ​ദി​ക്കാം’ എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ക​ർ​ഷ​ക സൗ​ഹാ​ർ​ദ സം​വാ​ദ പ​ര​ന്പ​ര തു​ട​ങ്ങി. ഈ ​മാ​സം 30 വ​രെ ന​ട​ത്തു​ന്ന 20 വി​ദ​ഗ്ധ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് പ​ര​ന്പ​ര. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും അ​തു​വ​ഴി ക​ർ​ഷ​ക​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ​വും സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് പ​ര​ന്പ​ര.
ക​ന്നു​കാ​ലി​ക​ൾ, ഓ​മ​ന​മൃ​ഗ​ങ്ങ​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​രി​പാ​ല​നം, തൊ​ഴു​ത്തി​ന്‍റെ ഘ​ട​ന, പ​രാ​ദ​ങ്ങ​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും സം​ര​ക്ഷ​ണം, മൃ​ഗ​ങ്ങ​ളു​ടെ ആ​ഹാ​ര​ക്ര​മം, പ്ര​ത്യു​ത്പാ​ദ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച ്ക​ർ​ഷ​ക​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ക്കാ​നും സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​നും പ​രി​പാ​ടി​യി​ലൂ​ടെ ക​ഴി​യും. സും ​ക്ലൗ​ഡ് മീ​റ്റിം​ഗ് ആ​പ്പ് വ​ഴി ’9895213500 ’എ​ന്ന ഐ​ഡി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ര​ന്പ​ര​യി​ൽ പ​ങ്കെ​ടു​ക്കാം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​രം​ഭ​ക​ത്വ വി​ഭാ​ഗ​ത്തി​ന്‍റെ 'Director of Etnrepreneurship, KVASU' എ​ന്ന ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ പ​രി​പാ​ടി കാ​ണാം. സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​രം​ഭ​ക​ത്വ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ.​എ​ൻ. അ​ശോ​ക്, അ​ക്കാ​ഡ​മി​ക്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ.​അ​ജി​ത് ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാം​സ് ഡ​യ​റ​ക്ട​ർ ഡോ.​എ.​പി. ഉ​ഷ സ്വാ​ഗ​ത​വും അ​ക്കാ​ഡ​മി​ക് സ്റ്റാ​ഫ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. മാ​യ ന​ന്ദി​യും പ​റ​ഞ്ഞു.

പ​ര​ന്പ​ര​യി​ലെ വി​ഷ​യ​ങ്ങ​ളും ഫാ​ക്ക​ൽ​റ്റി​യും തി​യ​തി​യും:

ക്ഷാ​മ​കാ​ല​ത്തെ ത​ര​ണം​ചെ​യ്യാ​ൻ പ​രു​ഷാ​ഹാ​ര സം​സ്ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ-​ഡോ.​ജി​ത് ജോ​ണ്‍ മാ​ത്യു​ജൂ​ണ്‍ അ​ഞ്ച്. കൃ​ത്യ​താ മൃ​ഗ​പ​രി​പാ​ല​നം അ​തി​ജീ​വ​ന​വ​ഴി​ക​ൾ-​ഡോ.​ദീ​പ ആ​ന​ന്ദ്-​എ​ട്ട്. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ-​ഡോ.​ദീ​പ​ക് മാ​ത്യു-​ഒ​ന്പ​ത്). മൃ​ഗ​ങ്ങ​ളി​ലെ പ​രാ​ദ​നി​യ​ന്ത്ര​ണം: ക​ർ​ഷ​ക​ക​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട ചി​ല നൂ​ത​ന പ്ര​വ​ണ​ത​ക​ൾ-​ഡോ.​കെ. ശ്യാ​മ​ള-10, മാം​സ ആ​വ​ശ്യ​ത്തി​നു​ള്ള മൃ​ഗ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​വും മാം​സ വി​പ​ണ​ന​വും കേ​ര​ള​ത്തി​ലെ സാ​ധ്യ​ത​ക​ൾ-​ഡോ.​വി.​എ​ൻ. വാ​സു​ദേ​വ​ൻ-11. മാം​സോ​ത്പ​ന്ന​ങ്ങ​ളും അ​വ​യു​ടെ വി​പ​ണ​ന​വും-​ഡോ.​ടി. സേ​തു-12. ക​റ​വ​പ്പ​ശു​ക്ക​ളു​ടെ സം​ക്ര​മ​ണ​കാ​ല പ​രി​ച​ര​ണ​വും പ്രാ​ധാ​ന്യ​വും-​ഡോ.​സാ​ബി​ൻ ജോ​ർ​ജ്-15. ക​ന്നു​കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​നം-​ഡോ.​ജ​സ്റ്റി​ൻ ഡേ​വി​സ്-16. പ​ന്നി​വ​ള​ർ​ത്ത​ൽ: പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ-​ഡോ.​ഇ.​ഡി. ബെ​ഞ്ച​മി​ൻ-17. പ​ശു​ക്ക​ളി​ലെ വ​ന്ധ്യ​ത​ക​ർ​ഷ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ-​ഡോ.​എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ-18. നാ​യ്ക്ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​വും ഉ​ട​മ​സ്ഥ​ർ അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളും-​ഡോ.​കെ. ജ​യ​കു​മാ​ർ-19. ക​റ​വ​പ്പ​ശു​ക്ക​ളി​ലെ ഉ​പാ​പ​ച​യ രോ​ഗ​ങ്ങ​ളും നി​യ​ന്ത്ര​ണ​മാ​ർ​ഗ​ങ്ങ​ളും-​ഡോ.​ദീ​പ ചി​റ​യ​ത്ത്-22. ക​റ​വ​പ്പ​ശു​ക്ക​ളി​ലെ ഹീ​മോ​പ്രോ​ട്ടോ​സോ​വ​ൻ രോ​ഗ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു എ​ങ്ങ​നെ നി​യ​ന്ത്രി​ക്കാം-​ഡോ.​കെ. വി​നോ​ദ്കു​മാ​ർ-23. ആ​ടു​ക​ളി​ലെ സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളും നി​യ​ന്ത്ര​ണ​വും-​ഡോ.​വി.​എ​ച്ച്. ഷൈ​മ-24. ആ​ദാ​യ​ക​ര​മാ​യി മു​ട്ട​ക്കോ​ഴി വ​ള​ർ​ത്താം-​ഡോ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ-25. കാ​ട​വ​ള​ർ​ത്ത​ൽ-​ഡോ.​സ്റ്റെ​ല്ല സി​റി​യ​ക്-26. ഓ​മ​ന​മൃ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളും-​ഡോ.​കെ. ജ​സ്റ്റി​ൻ ഡേ​വി​സ്-29. ഡ​യ​റി ഫാ​മിം​ഗ് സ്വ​യം വി​ല​യി​രു​ത്ത​ൽ​മാ​ർ​ഗ​ങ്ങ​ളും രീ​തി​ക​ളും-​ഡോ.​പി.​ടി. സു​രാ​ജ്-30.