ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം: ബ​ദ​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്നു
Wednesday, June 3, 2020 10:54 PM IST
ക​ൽ​പ്പ​റ്റ: ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​സ്ഥാ​ന​ത്തെ ബ​ദ​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്നു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചാ​ണ് വി​വ​ര​ശേ​ഖ​ര​ണം.
വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​സൗ​ക​ര്യം സം​ബ​ന്ധി​ച്ച വി​വ​രം സ​മ​ർ​പ്പി​ക്കാ​ൻ ഇ​ന്ന​ലെ​യാ​ണ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ർ എ​ഇ​ഒ​മാ​ർ മു​ഖേ​ന ബ​ദ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ദ്യം ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ ബ​ദ​ൽ വി​ദ്യാ​ല​യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.
ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച​താ​ണ് ബ​ദ​ൽ സ്കൂ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ. ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ക്ലാ​സു​ക​ളാ​ണ് ബ​ദ​ൽ സ്കൂ​ളു​ക​ളി​ലു​ള്ള​ത്.​പ​ട്ടി​ക​വ​ർ​ഗ-​ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് പ​ഠി​താ​ക്ക​ളി​ൽ അ​ധി​ക​വും. ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് സ്കൂ​ളു​ക​ളി​ൽ അ​ധി​ക​വും.
ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​യ​തി​നാ​ൽ​ത്ത​ന്നെ ബ​ദ​ൽ സ്കൂ​ൾ പ​ഠി​താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും ഓ​ണ്‍​ലൈ​ൻ ക്ലാ​സ് അ​പ്രാ​പ്യ​മാ​ണ്. മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജി​നു പു​റ​ത്താ​ണ് ഒ​റ്റ​പ്പെ​ട്ട കോ​ള​നി​ക​ളി​ൽ പ​ല​തും. നെ​റ്റ്‌​വ​ർ​ക്ക് ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​ള്ള ആ​ദി​വാ​സി-​ദ​ളി​ത് കു​ടും​ബ​ങ്ങ​ളും കു​റ​വാ​ണ്. നാ​മ​മാ​ത്ര​മാ​ണ് കം​പ്യൂ​ട്ട​ർ ഉ​ള്ള വീ​ടു​ക​ൾ. ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലൂ​ടെ​യു​ള്ള ക്ലാ​സാ​ണ് ബ​ദ​ൽ സ്കൂ​ൾ പ​ഠി​താ​ക്ക​ൾ​ക്കു ഒ​ര​ള​വോ​ള​മെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​ക.
ആ​ൾ​ട്ടേ​ർ​നേ​റ്റ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ സ്വ​ന്തം​നി​ല​യ്ക്കു വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ബ​ദ​ൽ സ്കൂ​ൾ പ​ഠി​താ​ക്ക​ളി​ൽ 385 പേ​ർ​ക്കു ഓ​ണ്‍​ലൈ​ൻ ക്ലാ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു ഭൗ​തി​ക സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.
497 പ​ഠി​താ​ക്ക​ളാ​ണ് ജി​ല്ല​യി​ൽ 35 ബ​ദ​ൽ സ്കൂ​ളു​ക​ളി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തു 266 ബ​ദ​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി നാ​ലാ​യി​ര​ത്തോ​ളം പ​ഠി​താ​ക്ക​ളു​ണ്ട്.