അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾക്ക് കോ​വി​ഡ് : ബ​ത്തേ​രി​യി​ൽ ആ​ശ​ങ്ക
Wednesday, June 3, 2020 10:54 PM IST
ക​ൽ​പ്പ​റ്റ: കു​പ്പാ​ടി പൂ​ള​വ​യ​ലി​ൽ ലാ​ഡ​ർ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​ലു​പേ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ബ​ത്തേ​രി ന​ഗ​ര​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി. രോ​ഗം പി​ടി​പെ​ട്ട​വ​രു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ​വ​ര​ട​ക്കം കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളി​ലും പ്ര​ദേ​ശ​വാ​സി​ക​ളി​ലും കോ​വി​ഡ് ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന ഭ​യം ന​ഗ​ര​വാ​സി​ക​ളെ അ​ല​ട്ടു​ക​യാ​ണ്.
ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ട​ക്കം 147 തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ലേ​തു​ൾ​പ്പെ​ടെ 10 ലാ​ഡ​ർ ജീ​വ​ന​ക്കാ​രും പൂ​ള​വ​യ​ൽ സൈ​റ്റി​ലു​ണ്ട്. പ്ര​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളും സൈ​റ്റി​ലെ ജോ​ലി​ക്കാ​രാ​ണ്. ഇ​വ​രി​ൽ ആ​രി​ലും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്ര​യ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ലം എ​ന്ന നി​ല​യി​ൽ ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു പേ​രി​ൽ രോഗം ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​താ​നും പേ​രു​ടെ സ്ര​വം മാ​ത്ര​മ​ണ് ഇ​തി​ന​കം പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ച്ച​ത്. നാ​ലു​പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സൈ​റ്റി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും സ്ര​വം അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ലാ​ഡ​ർ പ്ര​തി​നി​ധി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു എ​വി​ടെ​നി​ന്നു വൈ​റ​സ് ബാ​ധ​യേ​റ്റു എ​ന്ന​തി​ൽ വ്യ​ക്ത​ത​യാ​യി​ല്ല. സൈ​റ്റി​ൽ രാ​ജ​സ്ഥാ​ൻ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു അ​ടു​ത്തി​ടെ ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ഉ​ണ്ടാ​യ സ​ന്പ​ർ​ക്ക​മാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നു സം​ശ​യ​മു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും മ​റ്റു​മാ​യി ബ​ത്തേ​രി ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ വൈ​റ​സ് ബാ​ധ​യേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ ത​ള്ളു​ന്നി​ല്ല. സൈ​റ്റി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ണ്ടാ​യ 22 തൊ​ഴി​ലാ​ളി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​മീ​പ​കാ​ല​ത്തു സൈ​റ്റി​ലെ​ത്തി​യ ലോ​ഡു​ക​ൾ ത​ദ്ദേ​ശ​വാ​സി​ക​ളാ​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​റ​ക്കി​യ​ത്. ഇ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ലാ​ഡ​ർ സൈ​റ്റി​ലേ​ക്കു​ള്ള റോ​ഡു​പ​ണി​ക്കെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ തൊ​ഴി​ലാ​ളി​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ബ​ത്തേ​രി ന​ഗ​ര​സ​ഭ ഇ​ന്ന​ലെ മു​ത​ൽ പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.